ആര്യനാട്: വില്‍പ്പനയ്‌ക്കെത്തിച്ച 110 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. പഴയതെരുവ് മുറിയില്‍ പാലേക്കോണം കുഴിവിള വീട്ടില്‍ സാജന്‍ (22), കാട്ടാക്കട പെരുംകുളം കുഴക്കാട് ഉണ്ടാപ്പാറ കാവുംമൂല വീട്ടില്‍ അരുണ്‍ (23), കൊണ്ണിയൂര്‍ ഭദ്രകാളി ദേവീ ക്ഷേത്രത്തിനു സമീപം കുമാരവിലാസം വീട്ടില്‍ ദീപു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ബൈക്കുകളിലായാണ് സംഘം കഞ്ചാവുമായി എത്തിയത്. എക്‌സൈസ് ഇസ്‌പെക്ടര്‍ ജി രാജീവ് പ്രിവന്റീവ് ഓഫീസര്‍, ഷഹാബുദീന്‍, അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍ ,സുജിത്, ഷിന്‍രാജ്, ബ്ലസന്‍, വനിതാ എക്‌സൈസ് ഓഫീസര്‍ അശ്വതി, ഡ്രൈവര്‍ റീജു എന്നിവരും ചേര്‍ന്ന് ആണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കോട്ടൂര്‍: കാപ്പുകാട് വനത്തില്‍ മൃഗങ്ങളെ തുറന്നു വിട്ടു തിരികെ എത്തിയ വനം വകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു. വന്യ മൃഗങ്ങളുടെ ശല്യത്തില്‍ പൊറുതി മുട്ടുന്ന തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനു പകരം കൂടുതല്‍ മൃഗങ്ങളെ തുറന്നു വിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം. പ്രതിഷേധത്തെ തുടര്‍ന്ന്...
തിരുവനന്തപുരം: കാട്ടാക്കടയില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മാമാങ്കത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതോടെ ഐപിഎല്‍ മോഡല്‍ ക്രിക്കറ്റ് ലീഗിന് കാട്ടാക്കട വേദിയാവുകയാണ്. ഐപിഎല്‍ മാതൃകയില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരം കാട്ടാക്കടയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആസ്വാദകര്‍ക്കും പുതു അനുഭവമാകും.
കെപിഎല്‍ (കാട്ടാക്കട പ്രീമിയര്‍ ലീഗ്) സീസണ്‍ ഒന്നിന് മുന്നോ...
മലയിന്‍കീഴ്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പോലീസിന്റെ പിടിയിലായി. മോഷണം, അടിപിടി, അബ്കാരി തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ വിളപ്പില്‍ കാരോട് ചിറ്റയില്‍ കിഴക്കുംകര കടുവാതോല്‍വിള പുത്തന്‍വീട്ടില്‍ രതീഷി(28)നെ ആണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മെയ് മാസത്തില്‍ ചിറ്റയില്‍ തോട്ടരികത്ത് സതീഷിന്റെ വീട്ടില്‍ നിന്നും രണ്ട് പവന്റെ മാലയും 2500 രൂ...
കാട്ടാക്കട: വാറ്റ് ചാരായവും വ്യാജ മദ്യവും നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘം എക്‌സൈസ് പിടിയിലായി. മാറനല്ലൂര്‍ തൂങ്ങാംപാറ മാവുവിള സ്വദേശി സൂസന്‍ എന്ന സാം ജെ വത്സലം(35), ആര്യനാട് മലവിള സ്വദേശി വിനോദ്(35), പേയാട് സ്വദേശി സുധി എന്ന സുരേഷ്(29), ചെമ്പൂര് സ്വദേശി കള്ളിമൂട് തമ്പി എന്ന ചന്ദ്രന്‍(46) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഷാഡോ സംഘവും ഇന്റലിജന്‍സും സംയ...
കാട്ടാക്കട: മാതാപിതാക്കളെ ഭീതിയിലാഴ്ത്തുന്ന പുതിയ തട്ടിപ്പിന്റെ കഥയാണ് തലസ്ഥാനത്തെ സ്‌കൂളില്‍ നിന്നും പുറത്ത് വരുന്നത്. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്‌കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീ...
കാട്ടാക്കട: നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍റ്റിസി ബസ് രണ്ട് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട ശേഷം കടയിലേക്ക് ഇടിച്ച് കയറി. സ്‌കൂട്ടര്‍ യാത്രക്കാരായ പൂവച്ചല്‍ ഹരി ഭവനില്‍ അഖിലേഷ്(31), പൂവച്ചല്‍ ശരത്ചന്ദ്രഭവനില്‍ ശരത്ചന്ദ്രന്‍(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 6ന് ആണ് അപകടം നടന്നത്. കാട്ടാക്കട കെഎസ്ആര്‍റ്റിസി ഡിപ്പോയില്‍ നിന്നു ബ്രേക...
നെയ്യാര്‍ഡാം: പീഡനക്കേസിലെ പ്രതി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. കുറ്റിച്ചല്‍ മണ്ണൂര്‍ക്കര ചപ്പാത്ത് മലവിള പോങ്ങുഴി വീട്ടില്‍ ധര്‍മ്മജന്‍(67) ആണ് പോലീസ് പിടിയിലായത്.
സംഭവശേഷം ഒളിവില്‍പോയ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൂലി വേല ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബ സമേതം നാട്ടില്‍ എത്തിയതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. നെയ്യാര്‍ഡാം സബ് ഇന്‍സ്&zw...
കാട്ടാക്കട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂവച്ചല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി. അരുവിക്കര നിയോജക മണ്ഡലത്തില്‍ പൂവച്ചല്‍ സ്‌കൂളാണ് പദ്ധതിയില്‍ ഇടം നേടിയിട്ടുള്ളത്.
മൂന്നു നിലകളിലായി പുതിയ അക്കാഡമിക് ബ്ലോക്ക് നിര്‍മിക്കും. 21 ക്ലാസ് മുറികള്‍, ഓരോ നിലയിലും പ്രത്യേകം സ്റ്റാഫ് റൂം, ശുചിമുറികള്‍, എല്...
വിളപ്പില്‍: വഴി തര്‍ക്കത്തിനിടെ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് പിടികൂടി. വിളപ്പില്‍ശാല പടവന്‍കോട് പുളിങ്കോട് പുത്തന്‍വീട്ടില്‍ നിന്ന് ഇപ്പോള്‍ മണക്കാട് ജയകൃഷ്ണയില്‍ വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ (41) ആണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വിളപ്പില്‍ശാല ഊറ്റുകുഴി പുളിങ്കോ...
കാട്ടാക്കട: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. പൂവച്ചല്‍ പുന്നാംകരിക്കകം മാധവ വിലാസം വീട്ടില്‍ മോഹന കുമാറിന്റെ വീടാണ് കുത്തിത്തുറന്നത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ ആളില്ലായിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം സ്വര്‍ണ്ണാഭര...