മെഡിക്കല്‍കോളജ്: വഴിവക്കില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കൃഷ്ണന്‍ എന്നാണ് ഇയാളുടെ പേര്. 72 വയസ്സ് പ്രായം തോന്നിക്കും. മെലിഞ്ഞശരീരമുള്ള ഇയാളെ കൊല്ലം പോലീസാണ് രണ്ടുമാസത്തിനു മുമ്പ് അവിടത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് ഇയാളെ എത്തിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 12-ാം തീയതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ 9-ാം വാര്‍ഡില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇയാളുടെ വിലാസം അറിയാനും ബന്ധുക്കളെ കണ്ടെത്താനുമായി പോലീസ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വയോധികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മെഡിക്കല്‍കോളജ് പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2443145
തിരുവനന്തപുരം; അമിതവേഗവും നിയമലംഘനങ്ങളും അരങ്ങു വാഴുമ്പോള്‍ നിരത്തുകള്‍ റേസൈര്‍മാര്‍ കൈയാളുന്നു. ഇവരെ കുടുക്കാന്‍ കഴിയാതെ പൊലീസുകാരും തെളിവുതപ്പി നെട്ടോട്ടമോടുന്നു. രാത്രികാല ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറാസംവിധാനം ഇല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങള്‍ നഗരത്തില്‍ ഉണ്ടായി. ചിലര്‍ ബൈക്...
തിരുവനന്തപുരം; ഇന്നലെ രാജ്യ വ്യാപകമായി നടന്ന ഹര്‍ത്താലും ബന്ധുമൊന്നും ഫലം കണ്ടില്ല. ഇന്ധന വില ഇന്നും ശരവേഗത്തില്‍ വര്‍ദ്ധിച്ചു. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയും കൂടി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും ക...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തുാന്‍ ധാരണയായി. ആഘോഷമെഴിവാക്കി കലോത്സവം നടത്താന്‍ മാന്വല്‍ പരിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോട...
തിരുവനന്തപുരം; ഇന്ധന വിലവര്‍ധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത ബന്ദിനും സംസ്ഥാനത്തെ ഹര്‍ത്താലിനും തുടക്കം. ഹര്‍ത്താലും ബന്ധും പുരോഗമിക്കുമ്പോഴും ഇന്ധന വില കൂട്ടിയാണ് കമ്പനികള്‍ മറുപടി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ പതിവുപോലെ മൗനത്തിലും. എണ്ണ വിലയിലെ റെക്കോര്‍ഡുകള്‍ തിരുത്തി തിരുവനന്തപുരത്ത് പെട്രോളിന് 23 പൈസ...
പേരൂര്‍ക്കട; ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ നല്‍കിയ പരസ്യം കണ്ട് വിളിച്ച് യുവതിയുമായി അടുപ്പം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. 43കാരിയുടെ പരാതിയില്‍ പറയുന്നയാള്‍ മലയാളി ആയിരിക്കില്ലെന്നും ഒണ്‍ലൈന്‍ തട്ടിപ്പു സംഘത്തില്‍പ്പെട്ട ആരോ ആണെന്നും പോലീസ്.
കഴിഞ്ഞ ആഗസ്റ്റ് ഒടുവിലാണ് തട്ടിപ്പ് സംബന്ധിച്ച് അമ്പലമുക്ക് സ്വദേശിനിയായ യു...
തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തിക്ക് പരത്തി. ഇന്നലെ വൈകിട്ട് ശാസ്തമംഗലം പണിക്കേഴ്സ് ലെയിന്‍ എ 32ാം നമ്പര്‍ വീട്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മനോജെന്ന വ്യക്തി അടുക്കളയിലിരുന്ന പഴയ സിലിണ്ടര്‍ മാറ്റി പുതിയത് ഫിറ്റ് ചെയ്യുന്നതിനിടെയാണ് സിലിണ്ടറില്‍ നിന്ന് ഉഗ്ര ശബ്ദത്തോടെ ഗ്യാസ് ലീക്കാവാന്‍ തുടങ്ങിയത് .
ഇതോടെ വീട്ടു...
തിരുവനന്തപുരം: പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി അധ്യാപകര്‍ പത്തനംതിട്ടയിലേക്ക്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും പി ടി എ അംഗങ്ങളുമാണ് പത്തനംതിട്ടയിലെ നാല് പഞ്ചായത്തുകളിലെ എല്‍ പി, യു പി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുമായി ഇന്ന് പുറപ്പെടുന്നത്.
പത്...
തിരുവനന്തപുരം; എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പെണ്‍കുട്ടിയുടെ പൊലീസ് പരാതി പരിഗണിച്ചാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് ജീവന്‍ലാലിന് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥ...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുന്നതിനെ ചൊല്ലി ജീവനക്കാരുടെ ഭരണപ്രതിപക്ഷസംഘടനകള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍. ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് കഴിയുന്ന തുക നല്‍കുന്നത് വാങ്ങുകയാണ് വേണ്ടത് എന്നാണ് പ്രതിപക്ഷ സര്‍ക്കാര്‍ ജീവനക്...
തിരുവനന്തപുരം; ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അദ്ധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക...