പേരൂര്‍ക്കട: കുടപ്പനക്കുന്നില്‍ വ്യാഴാഴ്ച ഉദ്ഘാടനം നടന്ന മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് എം.എല്‍.എ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നത് പരിപാടിയുടെ നിറം കെടുത്തി. 7 കോടിയോളം രൂപ ചെലവിട്ട് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ആശുപത്രിയുടെ ആശയവും പിതൃത്വവും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് കെ. മുരളീധരന്‍ എം.എല്‍.എ ചടങ്ങ് ബഹിഷ്‌കരിച്ചത്.
പരിപാടിയുടെ അറിയിപ്പ് നോട്ടീസിലും എം.എല്‍.എയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ വരെ കൊണ്ടെത്തിയ സംഭവവികാസങ്ങളിലും എം.എല്‍.എയ്ക്ക് പരിഗണന ലഭിച്ചില്ല. യു.ഡി.എഫ് കൊണ്ടുവന്ന ആശയത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വന്തമാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ആരും തന്നെ പരിപാടിക്ക് എത്തിയിരുന്നില്ല. ശശി തരൂര്‍ എം.പി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. അനിത തുടങ്ങിയ പ്രമുഖരെല്ലാം പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
തിരുവനന്തപുരം: റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രം മോഷ്ടിച്ച് വില്‍ക്കുന്ന യുവാക്കള്‍ പിടിയിലായി. കോവളം പനങ്ങോട് സ്വദേശിയും ഒന്നാം പ്രതിയുമായ ജിഷ്ണു (22), വിഴിഞ്ഞം സ്വദേശിയും രണ്ടാം പ്രതിയുമായ ഷഫീഖ് (24) എന്നിവരാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്.
ഒക്ടോബര്‍ 29, നവംബര്‍ ഒന്ന്, രണ്ട തീയതികളിലായി മൂന്ന് എന്‍ഫീല്‍ഡ് ബൈക്കുകളാണ് സംഘം മോഷ്ടിച്ച്. ഊരൂട്ടമ്പലം സ...
തിരുവനന്തപുരം: നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഡിപ്പോ ഉപരോധിച്ചു. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കവാടത്തില്‍ ഇന്ന് രാവിലെ 10.30ന് ആണ് ഉപരോധം ആരംഭിച്ചത്.
ഉപരോധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. നിലയ്ക്കല്‍-പമ്പ ബസ് സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചുനാളായി നിര്‍ത്തി...
തിരുവനന്തപുരം: വഴയില ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ ശ്രമം അറിഞ്ഞത്.
മണിച്ചിത്രത്താഴിലുള്ള പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ പുറംവാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കയറാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി ...
തിരുവനന്തപുരം: ബന്ധുവീട്ടില്‍പ്പോയി മടങ്ങിയ വയോധികന്‍ ബസ്സിടിച്ച് മരിച്ചു. ഐഎന്‍ടിയുസി പേരുമല യൂണിറ്റംഗമായ അബ്ദുല്‍ കബീര്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ദേശീയപാതയില്‍ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം.
പേരുമല കൈതക്കാട് തടത്തരികത്തുവീട്ടില്‍ പരേതരായ മുഹമ്മദ് ഹനീഫ-ഐഷാബീവി ദമ്പതികളുടെ മകനാണ്. ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ് കാത...
തിരുവനന്തപുരം: രണ്ട് ദിവസത്തിനു മുമ്പ് വീട്ടില്‍ നിന്നു കാണാതായ വയോധികന്റെ മൃതദേഹം തിരുവല്ലം പാലത്തിനു സമീപം കണ്ടെത്തി. പൂജപ്പുര മരുതംകുഴി ചിത്രാ നഗര്‍ സ്വദേശി മധുസൂദനന്‍ നായര്‍ (60) ആണ് മരിച്ചത്.
നവംബര്‍ ഒന്നാം തീയതി രാവിലെ 11.30 മുതലാണ് ഇദ്ദേഹം കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ...
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ മൃഗങ്ങള്‍ക്കായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി (റഫറല്‍) ആശുപത്രി നേട്ടങ്ങളുടെ പാതയില്‍. എല്ലാ മൃഗങ്ങള്‍ക്കുമുള്ള മികച്ച ചികിത്സ, മൈനര്‍, മേജര്‍ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഗൈനക്കോളജി വിഭാഗം, ജനറല്‍ മെഡിസിന്‍, പത്തോളജി സ്പെഷ്യല്‍ വാര്‍ഡുകള്‍, അത്യാധുനിക ലാബ് സൗകര്യം, ആംബുലന്‍...
തിരുവനന്തപുരം: തിരുവല്ലത്തെ പഴയപാലം അടച്ചതോടെ, പാച്ചല്ലൂര്‍-തിരുവല്ലം വഴി വരുന്ന വാഹനങ്ങളെ പുതിയ പാലത്തിലൂടെയാണ് തിരിച്ചുവിടുന്നത്. ഈ ഇടുങ്ങിയ ഭാഗത്തേക്ക് ബൈപ്പാസിലൂടെ കോവളം ഭാഗത്തേക്ക് പോകുന്നതും, വരുന്നതുമായ വാഹനങ്ങളും എത്തുകയും ചെയ്യുന്നതോടെ കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. തിരുവല്ലം പാലത്തിനപ്പുറമെത്താന്‍ മണിക്കൂറുകള്‍ കാത്തു കിടക്കേണ്ട ഗതികേടില...
തിരുവനന്തപുരം: മയ്യഴിയുടെ തീരം തേടിയെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യരംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയ്ക്ക് അര്‍ഹനായത് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം മുകുന്ദന്‍.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഡല്‍ഹി, ദൈവത...
തിരുവനന്തപുരം: ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ചലച്ചിത്ര അക്കാദമിയുടെ അഞ്ച് മേഖലാകേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം,തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങളില്‍ നവംബര്‍ 7വരെ ഡെലിഗേറ്റ് രജിസ്...