തിരുവനന്തപുരം: വനംവകുപ്പിനെ മുന്നോട്ട് നയിക്കാന്‍ പരിശീലനം പൂര്‍ത്തിയാക്കി കാടിന്റെ മക്കള്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് റേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. ചെന്തുരുളി, നെയ്യാര്‍ ഡിവിഷനുകളിലായി 35 പേര്‍ വീതം രണ്ടു ബാച്ചുകളിലായി സര്‍ട്ടിഫിക്കറ്റ് നേടി. ഇതില്‍ 20 സ്ത്രീകളും 50 പുരുഷന്മാരും ആണ്. മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നേടുന്നത്. കാപ്പുകാട് കമ്യൂണിറ്റി ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം അഗസ്ത്യവനം ബയോളജിക്കല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സിപി പ്രമോദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിഎഫ്ഒ ഡി രതീഷ് ചടങ്ങില്‍ മുഖ്യാതിഥിയായി. തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വൈഎം ഷാജികുമാര്‍ ചെന്തുരുളി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാനവാസ്, നെയ്യാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വനംവകുപ്പ് ആദ്യമായി ആദിവാസികളെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ വാച്ചര്‍മാരാക്കികൊണ്ട് ചരിത്രത്തിലേക്ക് കടന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ആദിവാസികളെ മാത്രം വാച്ചര്‍മാരാക്കി കൊണ്ടുള്ള നിയമനം. 2013 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 700 വാച്ചര്‍ തസ്തിക സൃഷ്ടിച്ചതില്‍ നിയമനം ലഭിച്ച 670 പേര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. സംസ്ഥാനത്താകെ പരിശീലനം പൂര്‍ത്തിയാക്കിയ 670 പേരില്‍ 148 പേര്‍ സ്ത്രീകളാണ്. ഉള്‍വനങ്ങളിലെ സെറ്റിമെന്റുകളിലുള്ളവരാണ് കൂടുതലായും പരിശീലനം പൂര്‍ത്തിയാക്കിയവര്‍. ജിപിഎസിന്റെ ഉപയോഗം, കാമറ സെറ്റിംഗ്, വന നിയമങ്ങള്‍, ആയുധ പരിശീലനം എന്നിവയില്‍ പ്രാവീണ്യം നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. നിയമനം ലഭിച്ചവര്‍ അതത് പ്രദേശത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളില്‍ സേവനം അനുഷ്ഠിക്കും.
തിരുവനന്തപുരം: റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രം മോഷ്ടിച്ച് വില്‍ക്കുന്ന യുവാക്കള്‍ പിടിയിലായി. കോവളം പനങ്ങോട് സ്വദേശിയും ഒന്നാം പ്രതിയുമായ ജിഷ്ണു (22), വിഴിഞ്ഞം സ്വദേശിയും രണ്ടാം പ്രതിയുമായ ഷഫീഖ് (24) എന്നിവരാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്.
ഒക്ടോബര്‍ 29, നവംബര്‍ ഒന്ന്, രണ്ട തീയതികളിലായി മൂന്ന് എന്‍ഫീല്‍ഡ് ബൈക്കുകളാണ് സംഘം മോഷ്ടിച്ച്. ഊരൂട്ടമ്പലം സ...
തിരുവനന്തപുരം: നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഡിപ്പോ ഉപരോധിച്ചു. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കവാടത്തില്‍ ഇന്ന് രാവിലെ 10.30ന് ആണ് ഉപരോധം ആരംഭിച്ചത്.
ഉപരോധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. നിലയ്ക്കല്‍-പമ്പ ബസ് സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചുനാളായി നിര്‍ത്തി...
തിരുവനന്തപുരം: വഴയില ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ ശ്രമം അറിഞ്ഞത്.
മണിച്ചിത്രത്താഴിലുള്ള പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ പുറംവാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കയറാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി ...
തിരുവനന്തപുരം: ബന്ധുവീട്ടില്‍പ്പോയി മടങ്ങിയ വയോധികന്‍ ബസ്സിടിച്ച് മരിച്ചു. ഐഎന്‍ടിയുസി പേരുമല യൂണിറ്റംഗമായ അബ്ദുല്‍ കബീര്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ദേശീയപാതയില്‍ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം.
പേരുമല കൈതക്കാട് തടത്തരികത്തുവീട്ടില്‍ പരേതരായ മുഹമ്മദ് ഹനീഫ-ഐഷാബീവി ദമ്പതികളുടെ മകനാണ്. ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ് കാത...
തിരുവനന്തപുരം: രണ്ട് ദിവസത്തിനു മുമ്പ് വീട്ടില്‍ നിന്നു കാണാതായ വയോധികന്റെ മൃതദേഹം തിരുവല്ലം പാലത്തിനു സമീപം കണ്ടെത്തി. പൂജപ്പുര മരുതംകുഴി ചിത്രാ നഗര്‍ സ്വദേശി മധുസൂദനന്‍ നായര്‍ (60) ആണ് മരിച്ചത്.
നവംബര്‍ ഒന്നാം തീയതി രാവിലെ 11.30 മുതലാണ് ഇദ്ദേഹം കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ...
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ മൃഗങ്ങള്‍ക്കായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി (റഫറല്‍) ആശുപത്രി നേട്ടങ്ങളുടെ പാതയില്‍. എല്ലാ മൃഗങ്ങള്‍ക്കുമുള്ള മികച്ച ചികിത്സ, മൈനര്‍, മേജര്‍ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഗൈനക്കോളജി വിഭാഗം, ജനറല്‍ മെഡിസിന്‍, പത്തോളജി സ്പെഷ്യല്‍ വാര്‍ഡുകള്‍, അത്യാധുനിക ലാബ് സൗകര്യം, ആംബുലന്‍...
തിരുവനന്തപുരം: തിരുവല്ലത്തെ പഴയപാലം അടച്ചതോടെ, പാച്ചല്ലൂര്‍-തിരുവല്ലം വഴി വരുന്ന വാഹനങ്ങളെ പുതിയ പാലത്തിലൂടെയാണ് തിരിച്ചുവിടുന്നത്. ഈ ഇടുങ്ങിയ ഭാഗത്തേക്ക് ബൈപ്പാസിലൂടെ കോവളം ഭാഗത്തേക്ക് പോകുന്നതും, വരുന്നതുമായ വാഹനങ്ങളും എത്തുകയും ചെയ്യുന്നതോടെ കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. തിരുവല്ലം പാലത്തിനപ്പുറമെത്താന്‍ മണിക്കൂറുകള്‍ കാത്തു കിടക്കേണ്ട ഗതികേടില...
തിരുവനന്തപുരം: മയ്യഴിയുടെ തീരം തേടിയെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യരംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയ്ക്ക് അര്‍ഹനായത് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം മുകുന്ദന്‍.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഡല്‍ഹി, ദൈവത...
തിരുവനന്തപുരം: ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ചലച്ചിത്ര അക്കാദമിയുടെ അഞ്ച് മേഖലാകേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം,തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങളില്‍ നവംബര്‍ 7വരെ ഡെലിഗേറ്റ് രജിസ്...