തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ നിര്‍മ്മാണ സ്ഥലത്ത് എത്തിക്കാം എന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. ബാലരാമപുരം എരുത്താവൂര്‍ സ്വദേശി മധുസൂദനന്‍ നായര്‍ ആണ് അറസ്റ്റിലായത്. ഹാര്‍ഡ് വെയര്‍ഷോപ്പ്, സിമെന്റ് കട, കമ്പിക്കട, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. വര്‍ക്ക് സൈറ്റില്‍ സാധനം ഇറക്കുന്നതിനായി ഹോള്‍സെയില്‍ കടകളില്‍ നിന്നും ചെക്കുകള്‍ നല്‍കി വന്‍ തുകയ്ക്ക് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ ശേഷം വര്‍ക്ക് സൈറ്റുകളില്‍ ഈ സാധനങ്ങള്‍ നല്‍കി പണം തട്ടുകയാണ് ഇയാളുടെ രീതി എന്നു ആര്യങ്കോട് പോലീസ് പറഞ്ഞു. ആര്യന്‍കോട്, വെള്ളറട, കാട്ടാക്കട , നെയ്യാറ്റിന്‍കര, നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള നിരവധി കടകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കോട്ടയം സ്വദേശികളായ ഉണ്ണി എന്ന ആദര്‍ശ്(19), സനോഫര്‍(24) എന്നിയവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.
ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്ന 750ഗ്രാം കഞ്ചാവ് പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. മധുരയില്‍ നിന്നും അനന്തപുരി ട്രെയിനില്‍ കഞ്ചാവുമായെത്തിയ പ്രത...
കോവളം: വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പശ്ചിമ ബംഗാള്‍ സ്വദേശിയായ സ്വര്‍ണേന്ദു മുഖര്‍ജി (18) ആണ് മരിച്ചത്. കോവളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച സ്വര്‍ണേന...
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. വെള്ളറട മണ്ണാത്തിപ്പാറ റോഡരികത്ത് വീട്ടില്‍ പുഷ്പ (55)യെ ആണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. കാണാതാകുമ്പോള്‍ ഇവര്‍ സ്വര്‍ണ്ണാഭരണം ധരിച്ചിരുന്നതായി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 5 അടി ഉയരമുണ്ട് കാണാതായ പുഷ്പയ്ക്ക്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ല...
നെയ്യാര്‍ഡാം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. നെയ്യാര്‍ ഡാം, അരുവിക്കര ഡാം, പേപ്പാറ ഡാം എന്നീ ഡാമുകളിലെ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വൃഷ്ടി പ്രദേശത്തു നീരൊഴുക്ക് ശക്തമാണ്. നെയ്യാര്‍ ഡാമില്‍ നാലു ഷട്ടറുകള്‍ ഒരടി വീതവും അരുവിക്ക...
വിഴിഞ്ഞം: വീട്ടില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരനെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സമീപവാസി പീരുമുഹമ്മദിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാമ് സംഭവം നടന്നത്. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിളയിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഇതോടെ നാട...
വെള്ളറട: പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്.
വരുംദിവസങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. നോട്ടീസ് നല്‍കിയിട്ടും നീക്കംചെയ്യാത്ത ബോര്‍ഡുകള്‍ പഞ്ചായത്ത് ജീവനക്കാര്‍ എത്തി നീക്കം ചെയ്യുകയായിരുന്നു. ബോര്‍ഡുകള്‍ ...
നെയ്യാറ്റിന്‍കര: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ 2.67 കോടി രൂപ അനുവദിച്ചു. എട്ടെണ്ണത്തിന് ഭരണാനുമതി ലഭിച്ചപ്പോള്‍ ആറ് വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടിയായി. ഒരു കോടി 52 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി.
കൊടങ്ങാവിള -ഓലത്താന്നി റോഡില്‍ ഓലത്താന്നിയില്‍ ഓട നിര്‍മിക്കാന്‍ 25 ലക്ഷം രൂപ, ബാലരാമപുരം- പൂവാര്&z...
തിരുവനന്തപുരം: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി നെയ്യാര്‍ വന്യജീവി സങ്കേതത്തിനു കൈമാറി. വെള്ളറട കോവില്ലൂര്‍ ഓരുകുഴി സ്വദേശി അനില്‍കുമാറിന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പാമ്പിനെ കണ്ടെത്തിയത്.
സമീപപ്രദേശങ്ങള്‍ കുറ്റിക്കാടിന് സമാനമായിരുന്നതിനാല്‍ ഇരതേടി എത്തിയതായിരുന്നു പെരുമ്പാമ്പ്. വീടിനു സമീപത്തെ പറമ്പില്‍ തയ്യാക്കിയിരു...
നെയ്യാറ്റിന്‍കര: എക്‌സൈസ് സംഘം നെയ്യാറ്റിന്‍കരയില്‍ നടത്തിയ പരിശോധനയില്‍ 540 ലിറ്റര്‍ കോടയും 9 ലിറ്റര്‍ ചാരായവും വാറ്റുപകരങ്ങളും പിടിച്ചെടുത്തു. ചാരായം വാറ്റിലേര്‍പ്പെട്ടിരുന്ന പിച്ചാത്തി സന്തോഷ് (35) എക്‌സൈസ് സംഘത്തെ കണ്ടു ഓടി രക്ഷപ്പെട്ടു.
ബലരാമപുരം ഭാഗത്ത് ചാരായം വില്‍പ്പനയ്‌ക്കെത്തിയ തലയില്‍ ഷീജ ഭവനില്‍ മണികുട്ടന്‍ എന്ന രാജേഷ് (34)നെ എക്‌സൈസ് സംഘം ...