തിരുവനന്തപുരം: വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാള്‍ വാമനപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കല്ലറ ഇരുളൂര്‍ സ്വദേശി ഷിജു (34) ആണ് എക്‌സൈസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഇരുളൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് എക്‌സൈസ് സംഘം 10 ലിറ്റര്‍ ചാരയം, 50 ലിറ്റര്‍ കോട, വാറ്റുപകരണങ്ങല്‍ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുളൂര്‍ ഭാഗത്ത് എക്സൈസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ഇയാള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഷിജുവിന് ഒരു സഹായി ഉള്ളതായി പറയുന്നുണ്ടെങ്കിലും പരിശോധന നടത്തുമ്പോള്‍ ഇയാള്‍ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ പിടിയിലായ പ്രതിയ്‌ക്കെതിരെ മുന്‍പ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പ്രതിയുടെ സഹായിക്കായി ഊര്‍ജ്ജിത അന്വേഷണം നടന്ന് വരുന്നതായും അധികൃതര്‍ വ്യക്തമാക്കി. വാമനപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ മിഥിന്‍ ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പോള്‍സണ്‍, സതീഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: അനധികൃത ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മീതിമല സംരക്ഷണസമിതി വെള്ളറട പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിരാഹാര സമരവും നടത്തി. വെള്ളറടയിലെ അതിവിസ്തൃതിയുള്ള പാറക്കൂട്ടമാണ് മീതിമല. കുറച്ചുനാളായി ഇവിടെ ഖനനം നടന്നുവരികയാണ്. ഇത് സമീപത്തെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചിട്ടും ഗ്രാമപ്പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ പ്രതിഷേധി...
തിരുവനന്തപുരം: വനമുത്തശ്ശിയെ കാണാന്‍ കളിയും ചിരിയുമായി കുട്ടി പോലീസെത്തി. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ നേരിട്ട് കാണാനും നാട്ടറിവുകളുടെ നേര് പഠിക്കാനുമെത്തിയത് പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ആയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഏഴിന് ആയിരുന്നു പോലീസ് ബസില്‍ 74കേഡറ്റുകള്‍ വിതുര കല്ലാര്‍, മൊട്ടമൂട് ലക്ഷ്മിക്...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് അജ്ഞാതസംഘം. കഴിഞ്ഞ ദിവസം പകല്‍സമയത്താണ് അജ്ഞാതസംഘം വഴയില-നെടുമങ്ങാട് റോഡില്‍ ഏണിക്കരയിലും പരിസരപ്രദേശങ്ങളിലും സ്ത്രീപ്രവേശനം അനുകൂലിച്ച് നോട്ടീസ് വിതരണം നടത്തിയത്.
മല ചവിട്ടുന്നവരുടെ സര്‍വ്വേയെടുക്കാന്‍ എത്തിയതാണെന്നും ശബരിമലയ്ക്കു പോകുന്നുണ്ടെങ്കില്...
തിരുവനന്തപുരം: സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെട്ട് കരുണ കാത്ത് ഒരു കുടുംബം. കഴിഞ്ഞ ദിവസം വീടിന് തീപിടിച്ചതോടെയാണ് വെഞ്ഞാറമൂട് മുളയ്ക്കലത്തുകാവ് ആരൂര്‍ ജിഷ്ണുഭവനില്‍ ഓട്ടോറിക്ഷാ തൊഴിലാളി ദീപുവും(36) കുടുംബവും വഴിയാധാരമായിരിക്കുന്നത്.
ദീപു-ലിനി ദമ്പതികളും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ജിഷ്ണുവും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന രണ്ട് മുറിയുള്ള ചെറിയ വ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സും പിക് അപ് ഓട്ടോയും കൂട്ടിയിടിച്ച് മത്സ്യ കച്ചവടക്കാരനായ യുവാവിന് ദാരുണന്ത്യം. വേറ്റിനാട് മണ്ഡപം വിനോദ് ഭവനില്‍ വിനോദ് (സക്കീര്‍- 32) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30ന് കന്യാകുളങ്ങര പെരുങ്കൂര്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കന്യാകുളങ്ങര ഭാഗത്തു നിന്നും മത്സ്യ വില്‍പ്പന നടത്തി വട്ടപ്പാറയിലേയ്ക്ക് പോകുകയായിരുന്ന വിനോദിന്...
വെഞ്ഞാറമൂട്: ആലുന്തറ ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. മിതൃമ്മല കുളക്കട കുന്നില്‍ വീട്ടില്‍ ബാബു (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തില്‍ കുളിക്കാനെത്തിയ പ്രദേശവാസി കുളത്തിനു സമീപം ചെരുപ്പുകളും ഒരു മൊബൈല്‍ഫോണും ഇരിക്കുന്നത് കണ്ടു. ഏറെനേരം കഴിഞ്ഞിട്ടും കുളത്തിലിറങ്ങിയ ആള്‍ തിരികെവരാതായപ്പോള്‍ സംശയം തോന്നി. തുടര്‍ന്ന് വ...
നെടുമങ്ങാട്: സുഹൃത്തിനൊപ്പം കിള്ളിയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നെടുമങ്ങാട് പറണ്ടോട് സ്വദേശി അബിന്‍ ഷാജി (14) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു അപകടം സംഭവിച്ചത്.
പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അബിന്‍ ഷാജി. കൂട്ടുകാരനും വഴയില സ്വദേശിയുമായ അഗ്‌നിവേശിനൊപ്പം കിള്ളിയാറ്റില്‍ കു...
നെടുമങ്ങാട് : നഗരസഭാ പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. നഗരസഭാ സെക്രട്ടറി ബീന എസ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ബോര്‍ഡുകള്‍ മാറ്റിയത്.
ഈ മാസം 30ന് മുന്‍പ് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോര്‍ഡുകളും മാറ്റണമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ നടപടി ആരംഭിച്ചത്. ഇന്നലെ രാവിലെ മുതല...
തിരുവനന്തപുരം: കുളത്തില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച മൂന്ന് പേര്‍ വെള്ളറട പോലീസിന്റെ പിടിയിലായി. കണിയാംപൊറ്റ സ്വദേശി മുസ്തഫ, കിള്ളിപ്പാലം സ്വദേശി നാസര്‍, ചാല സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇവര്‍ മാലിന്യനിക്ഷേപത്തിന് എത്തിയത്. കക്കൂസ്മാലിന്യവുമായി ടാങ്കര്‍ലോറിയിലെത്തിയ ഇവര്‍ മാലിന്യം കുളത്തില്‍ നിക്ഷേപിച്ചശേഷം ടാങ്കര...
നെടുമങ്ങാട്: വഴിതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കരകുളം അയണിക്കാട് നിരപ്പില്‍ പാറയംവിളാകത്ത് വീട്ടില്‍ എന്‍ ഷിജു(40) ആണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കരകുളം അയണിക്കാട് നിരപ്പില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ രാജമ്മ(65)യ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക...
നെടുമങ്ങാട്: കരിപ്പൂര് സ്‌കൂളിനു സമീപം അനൂപ് ഭവനില്‍ അനൂപിന്റെ ഭാര്യ പ്രീതയെ (24) കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടെറസിന്റെ കൊളുത്തില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പുറത്തു പോയിരുന്ന അനൂപിന്റെ അമ്മ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അനൂപും അച്ഛനും ഗള്‍ഫില്‍ ജോലിനോക്കുകയ...